കാസർഗോഡ് പൂച്ചക്കാട് പ്രവാസി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകം ആസൂത്രിതമെന്ന് ഡിവൈഎസ്പി കെ ജെ ജോൺസൺ. മന്ത്രവാദത്തിലൂടെ കൈക്കലാക്കിയ സ്വർണ്ണം തിരിച്ച് നൽകാൻ പറ്റാത്തതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് ഡിവൈഎസ്പി പറഞ്ഞു. കൊല നടത്തിയത് ഭിത്തിയിൽ തലയിടിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also read: ‘വിഴിഞ്ഞത്ത് കണ്ടെയ്നർ നീക്കങ്ങൾക്കായി ‘റീച് സ്റ്റാക്കർ’ മൊബൈൽ ക്രെയിനുകൾ
കെ എച്ച് ഷമീന മന്ത്രവാദവും, ആഭിചാരവും നടത്തുന്ന ആളാണെന്ന് മനസിലാക്കിയിട്ടുണ്ട്. പാത്തൂട്ടി എന്ന പതിമൂന്ന് വയസുകാരി ഏർവാടിയിൽ നിന്ന് തന്റെ ശരീരത്തിൽ കയറിയെന്ന് വിശ്വസിപ്പിച്ചാണ് മന്ത്രവാദം നടത്തുന്നത്. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്തും. ഇന്ന് നടത്തിയ തെളിവെടുപ്പിൽ അരമന ജ്വല്ലറിയിൽ നിന്ന് കുറച്ച് സ്വർണ്ണം കണ്ടെടുത്തു എന്നും ഡിവൈഎസ്പി കെ ജെ ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു.
Also read: കൊച്ചിയിൽ ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സംഭവത്തിൽ സിഐക്കെതിരെ കേസ്
2023 ഏപ്രിൽ 14നാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി മാങ്ങാട് സ്വദേശി കെ. എച്ച് ഷമീന, ആൺ സുഹൃത്ത് ഉളിയത്തടുക്ക സ്വദേശി ഉബൈസ്, പൂച്ചക്കാട് സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂർ ഹാജിയുടെ കയ്യിൽ നിന്ന് 596 പവൻ സ്വർണ്ണം പ്രതികൾ കൈക്കലാക്കിയിരുന്നു. ഈ സ്വർണം തിരിച്ചു നൽകേണ്ടി വരുമെന്ന് കരുതി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂറിന്റെ വീട്ടിലെത്തി തല ചുമരിൽ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here