“പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ റെയിൽപാത നിർമ്മിക്കാൻ പദ്ധതിയിടുന്നു”; ജോ ബൈഡൻ

പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോ‍ഡ് നിർമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനകം 10 ലക്ഷം പേരോളം ഈ വീഡിയോ കണ്ടിട്ടുണ്ട്.


”പസഫിക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റോഡ് നിർമിക്കാൻ പദ്ധയുണ്ട്. ​അങ്കോളയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് നിർമിക്കാനും പദ്ധതിയുണ്ട്.​”-​ജോ ബൈഡൻ പറയുകയുണ്ടായി.

ശക്തമായ തുടക്കം എന്നാണ് ചിലർ പരിഹസിച്ചത്. മുത്തശ്ശനെ കിടക്കയിൽ കിടത്തൂ എന്നായിരുന്നു മിസോറി സെനറ്റർ ജോഷ് ഹാവ്‍ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേൽ മറോണിന്റെ ട്വീറ്റ്. എന്റെ അടുത്ത ബിസിനസ് ട്രിപ്പിന് ഇന്ത്യയിലേക്ക് ട്രെയിനിൽ പോകാൻ കാത്തിരിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

Also read:വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News