പൂക്കുകയും കായ്ക്കുകയും മാത്രമല്ല, ചെടികള്‍ സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇസ്രായേല്‍ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ് കൗതുകമുണ്ടാക്കുന്ന ഈ പഠനം. ചെടികള്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടാകും. അപ്പോള്‍ അവ മനുഷ്യരെ പോലെ കരയും. കരയുന്ന ശബ്ദമുണ്ടാക്കും. സെല്‍ എന്ന ജേര്‍ണലിലാണ് ഇസ്രായേല്‍ പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചെടികള്‍ ഉണ്ടാക്കുന്ന ശബ്ദം പക്ഷെ, മനുഷ്യന് കേള്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില മൃഗങ്ങള്‍ക്ക് കേള്‍ക്കാം.
ഒരു ക്ളിക്ക് പോലെ, പോപ്കോണ്‍ പൊട്ടുന്നതുപോലെയൊക്കെയുള്ള ശബ്ദങ്ങളാണ് ചെടികളില്‍ നിന്ന് ഉണ്ടായത്. തക്കാളിച്ചെടി, പുകയിലച്ചെടി, ഗോതമ്പ്, ചോളം, മുള്‍ച്ചെടി തുടങ്ങിയവയില്‍ നടത്തിയ പഠനത്തിലാണ് ചെടികളും ശബ്ദിക്കുമെന്ന് കണ്ടെത്തിയത്. ഈ ചെടികളില്‍ നിന്നുണ്ടായ ശബ്ദം ശാസ്ത്രജ്ഞന്മാര്‍ റെക്കോര്‍ഡ് ചെയ്തു. വെള്ളം കിട്ടാത്തതും തണ്ട് മുറിഞ്ഞതുമായ ചെടികളില്‍ നിന്ന് മണിക്കൂറില്‍ 35 ശബ്ദങ്ങള്‍ ഉണ്ടായി. എന്നാല്‍ വെള്ളം ഒഴിച്ചതും തണ്ട് ഛേദിക്കാത്തതുമായ ചെടികളില്‍ നിന്ന് മണിക്കൂറില്‍ ഒരു ശബ്ദം മാത്രമെ ഉണ്ടായുള്ളു.
അഞ്ച് ദിവസത്തോളം ചെടികള്‍ക്ക് വെള്ളമൊഴിക്കാതെയും, വെള്ളമൊഴിച്ചും, തണ്ടുകള്‍ മുറിച്ചുമാറ്റിയുമൊക്കെ പരീക്ഷിച്ചു. ശാന്തമായ മറ്റ് ശബ്ദങ്ങളൊന്നുമില്ലാത്ത പ്രത്യേക സംവിധാനം ഒരുക്കി അള്‍ട്രാസോണിക് മൈക്രോഫോണുകളിലൂടെയാണ് ശബ്ദം റിക്കോര്‍ഡ് ചെയ്തത്. 20 മുതല്‍ 250 കിലോ ഹെഡ്സ് വരെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന മൈക്രോഫോണുകളായിരുന്നു ഇവ.
കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്ന ചെടികള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി. അങ്ങനെ ചെടികളും സംസാരിക്കുമെന്ന് അവരുടെ വിഷയം പ്രകടിപ്പിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പുതിയ കണ്ടെത്തല്‍.
A groundbreaking TAU study found that #plants emit sounds, especially when in distress, at frequencies too high for us to hear. #AI was used to distinguish different plants’ #stresscall. https://t.co/2KTmjawdTT@TauPlantSci @CellPressNews @of_sagol pic.twitter.com/PkGSRDhnob
— Tel Aviv University (@TelAvivUni) March 31, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here