തലയും കാലുകളും വെട്ടിമാറ്റി കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; ഭര്‍ത്താവിനെ കുടുക്കിയത് പോളിത്തീന്‍ ബാഗ്

തലയും കാലുകളുമില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ നിര്‍ണായകമായത് ഒരു പോളിത്തീന്‍ ബാഗ് ഹരിയാനയില്‍ ഈ മസം 21നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവും നാവിക സേനയിലെ മുന്‍ പാചകക്കാരനുമായ ജിതേന്ദര്‍ ആണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. തന്റെ അവിഹിത ബന്ധം ഭാര്യ തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്നാണ് പൊലീസിന് പോളിത്തീന്‍ ബാഗ് ലഭിച്ചത്. വിശദമായ അന്വേഷണത്തില്‍ ബാഗ് വാങ്ങിയത് വിശാഖപട്ടണത്തുള്ള കമ്പനി നിര്‍മിക്കുന്നതാണെന്ന് കണ്ടെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം പോളിത്തീന്‍ ബാഗുകള്‍ ഇന്ത്യന്‍ നേവിക്കാണ് നല്‍കുന്നതെന്ന് മനസിലായി. ഇതാണ് കേസില്‍ വഴിത്തിരിവായത്.

സമീപദിവസങ്ങളില്‍ കാണാതായവരുടെ വിവരങ്ങള്‍ തേടിയപ്പോള്‍ 28കാരിയായ സോണിയ ശര്‍മ്മയെ കാണാതായെന്ന് കാണിച്ച് ജിതേന്ദര്‍ നല്‍കിയ പരാതി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ പൊലീസിന് സംശയം തോന്നി. ട്രോളി ബാഗും പൊതിഞ്ഞുകെട്ടിയ ബാക്ക്പാക്കുമായി ജിതേന്ദര്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തിരിച്ചുള്ള വരവില്‍ ബാക്ക്പാക്ക് ശൂന്യമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News