മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി സീതാലക്ഷ്മി (35) യെ മട്ടാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ALSO READ:ഹരിയാനയിലെ തോല്‍വി; കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്

ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടര്‍ന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് പുറത്ത് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ആണ് സംഭവം ഉണ്ടായത്.

ALSO READ:ജമ്മുകശ്മീരില്‍ മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി നാഷണല്‍ കോണ്‍ഫറന്‍സ്

മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ.എ. ഷിബിന്റെ നേതൃത്വത്തിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പ്ലേ സ്‌കൂളിലെ താത്കാലിക അധ്യാപികയാണ് സീതാ ലക്ഷ്മി. ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News