മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം; അധ്യാപികയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നര വയസുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട് തല്ലിയപ്പാടുകളുമുണ്ടെന്ന് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം.

ALSO READ:ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടീച്ചര്‍ ക്ലാസില്‍ വെച്ച് തല്ലുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് പ്ലൈ സ്‌കൂള്‍ എന്ന സ്ഥാപനത്തിലാണ് സംഭവമുണ്ടായത്.

ALSO READ:ഇന്ത്യയില്‍ എത്ര രാജ്യങ്ങളുണ്ടെന്ന് യുട്യൂബറുടെ ചോദ്യം; കോളേജ് വിദ്യാര്‍ഥിയുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News