പാട്ടിന്റെ പകിട്ടിൽ യൂട്യൂബിൽ ട്രെൻഡിങായി ഒരു കുടുംബം, പിന്നണി ​ഗായിക ദാന റാസിഖിന്റെ ‘റൂഹേ മർദം’ ഹിറ്റ് ലിസ്റ്റിൽ

വേറിട്ട സം​ഗീത ഉദ്യമത്തിലൂടെ യൂട്യൂബിൽ തരം​ഗം സൃഷ്ടിച്ചിരിക്കുകയാണ് പിന്നണി ഗായിക ദാന റാസിഖും കുടുംബവും. ‘റൂഹേ മര്‍ദം’ എന്ന ഖവാലി ഗാനത്തിലൂടെയാണ് ​ഗായികയും കുടുംബാം​ഗങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

ALSO READ: ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

പിതാവ് അബ്ദുള്‍ റാസിഖ്, സഹോദരങ്ങളായ റഫ റാസിഖ്, ദുര്‍റ റാസിഖ് തുടങ്ങിയവര്‍ ഈ ഖവാലി ഗാനത്തിന്റെ മാധുര്യ സ്വരങ്ങളായി പിന്നണിയിലുണ്ട്. റഫ റാസിഖ്, ഫഹീദ് അലി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ദാനയുടെ പങ്കാളി അഷ്ഫാഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ഓര്‍ക്കസ്‌ട്രേഷൻ റോഷന്‍ ഹാരിസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News