ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം

ലോകകപ്പ് ഗ്രൗണ്ടില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ അപൂര്‍വ രംഗങ്ങള്‍. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസ്.

മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 25ാം ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം ആഞ്ചലോ മാത്യൂസായിരുന്നു. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താന്‍ വൈകി.

Also Read: അമൃത തീര്‍ത്ഥാടനത്തില്‍, ഗോപി സുന്ദര്‍ പുതിയ പ്രണയിനിക്കൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡില്‍; കൂടെയുള്ള യുവതിയെ തേടി സോഷ്യല്‍മീഡിയ

പിന്നാലെ ബംഗ്ലാദേശ് ടീം ടൈംഡ് ഒട്ടിനു അപ്പീല്‍ നല്‍കി. അമ്പയര്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് മാത്യൂസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകന്‍ ഷാകിബ് തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇതോടെ ഒരു അധ്വാനവും ഇല്ലാതെ ബംഗ്ലാദേശിനു ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റും കിട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News