തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; ഗര്‍ഭിണിയായ അമ്മ മരിച്ചു

രണ്ടരവയസുകാരന്‍ തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി എട്ടുമാസം ഗര്‍ഭിണിയായ അമ്മ മരിച്ചു. 31 കാരിയായ ലോറയാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഒഹായോവിലാണ് സംഭവം.

വീട്ടില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്ക് കുട്ടി എടുത്തു കളിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിനിടെ തോക്കില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ വെടിയുതിയുര്‍ക്കുകയും ലോറയ്ക്ക് വെടിയേല്‍ക്കുകയുമായിരുന്നു. തനിക്ക് വെടിയേറ്റ കാര്യം ലോറ തന്നെയാണ് പൊലീസിനെയും ഭര്‍ത്താവിനെയും അറിയിച്ചത്.

also read; ഡ്യൂട്ടി സമയം കഴിഞ്ഞു; യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ലോറയും മരിച്ചു. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കേസ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News