‘ഇന്ത്യ’ എന്ന പേര് വിലക്കണമെന്ന ഹർജി: പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികൾക്ക് നോട്ടീസ്

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് വിലക്കണമെന്ന ഹർജിയിൽ നോട്ടീസ്. സഖ്യത്തിലെ 26 പാർട്ടികൾക്ക് ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. കേന്ദ്രസർക്കാരും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും മറുപടി നൽകണം.അഡ്വക്കേറ്റ് വൈഭവ് സിംഗ് മുഖേന പൊതുപ്രവർത്തകനായ ഗിരീഷ് ഭരദ്വാജ് ആണ് ഹർജി സമർപ്പിച്ചത്.

ALSO READ: ആലുവയിലെ അഞ്ചു വയസുകാരിയുടെ  കൊലപാതകം: മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഡോക്ടർമാരുടെ പരിശോധന

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,രാഹുൽ ഗാന്ധി , ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടെ പ്രസ്താവനകൾ കൂടി ആധാരമാക്കിയാണ് ഹർജി. പ്രധാനമന്ത്രിക്കെതിരെ രാജ്യം എന്ന ആശയക്കുഴപ്പത്തിലേക്കു എത്തിക്കുമെന്നതിനാൽ എൻ. ഡി .എ യ്ക്ക് എതിരായ മുന്നണിക്ക് , ഇന്ത്യ എന്ന ചുരുക്കപ്പേര് അനുവദിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യ എന്ന് പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ വ്യപക തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: വീട്ടിൽ അതിക്രമിച്ചു കയറിയ കൗമാരക്കാനെ നേരിട്ട് 87 കാരി; ഒടുവിൽ വിശപ്പകറ്റാൻ ഭക്ഷണവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News