ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്ന് ആവശ്യവുമായി ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി. ചാനലുകൾ പ്രകോപനപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സ്റ്റാർ ജൽഷാ, സീ ബംഗ്ലാ, റിപ്പബ്ലിക്ക് ബംഗ്ലാ അടക്കമുള്ള ചാനലുകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഹർജി കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.2006 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ഓപ്പറേഷൻ ആക്‌ട് സെക്ഷൻ 29 പ്രകാരം എല്ലാ ഇന്ത്യൻ ടിവി ചാനലുകളുടെയും സംപ്രേക്ഷണം നിരോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ALSO READ; നെറ്റ്ഫ്ലിക്സ് പ്രേമികളെ നിങ്ങളൊന്ന് സൂക്ഷിച്ചോ! ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി
ഇന്ത്യൻ ചാനലുകളിൽ പ്രകോപനപരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും ബംഗ്ലാദേശ് സംസ്‌കാരത്തെ എതിർക്കുന്ന ഉള്ളടക്കത്തിൻ്റെ അനിയന്ത്രിതമായ സംപ്രേക്ഷണം യുവതി-യുവാക്കളെ നാശത്തിലേക്ക് നയിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.ഇന്ത്യൻ ചാനലുകൾ ബംഗ്ലാദേശ് ചാനലുകൾ പാലിക്കുന്ന നിയന്ത്രങ്ങൾ പാലിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
ഇൻഫർമേഷൻ മന്ത്രാലയത്തിൻ്റെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെയും സെക്രട്ടറിമാർ, ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മീഷൻ (ബിടിആർസി) എന്നിവരെയും മറ്റുള്ളവരെയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ നാടകയുന്ന അകാരമാണത്തിൽ ഇന്ത്യ പല തവണ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here