‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്നും ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ആനന്ദ് എസ് ജോന്ദാലെ കോടതിയെ സമീപിച്ചിരിക്കുന്നത്.

ALSO READ: ഉത്സവ നോട്ടീസിനൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡും, പ്രതിഷേധവുമായി ശാഖായോഗം കുടുംബാംഗങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ജോന്ദാലെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതിനാൽ മോദിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

ALSO READ: ‘നക്ഷത്ര ദീപമണഞ്ഞു’, പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

ഉത്തർപ്രദേശിൽ വെച്ച് ഏപ്രിൽ ഒൻപതിന് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി നടത്തിയ പ്രസംഗമാണ് ഹർജിക്ക് കാരണമായി സൂചിപ്പിച്ചിരിക്കുന്നത്. ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് വരുത്തിത്തീർക്കാനും പ്രസംഗത്തിൽ ശ്രമം ഉണ്ടായെന്നും ഹർജിയിൽ അഭിഭാഷകൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News