കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. വിസി നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ പേരുകള്‍ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഉത്തരാഖണ്ഡ് സ്വദേശിയായ ഡോ. നവീന്‍ പ്രകാശ് നൗട്യാല്‍ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

also read- ‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

2019 ജൂണിലായിരുന്നു കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല വിസി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് ബിലാസ്പൂര്‍ ഗുരു ഗാസിദാസ് കേന്ദ്ര സര്‍വകലാശാല ചാന്‍സലറായ ഡോ. അശോക് ഖജാനന്‍ മോഡക് തലവനായി അഞ്ചംഗ സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. വിസി സ്ഥാനത്തേക്കായി 223 പേരുടെ അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ നിന്നും 16 പേരുടെ പാനല്‍ തയ്യാറാക്കി. ഇതില്‍ നിന്ന് അഞ്ച് പേരുടെ അന്തിമ പട്ടിക കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് നല്‍കി ഈ പട്ടിക നിയമപ്രകാരം സര്‍വകലാശാലയുടെ വിസിറ്റാറായ ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ച അഞ്ച് പേരും കേന്ദ്ര സര്‍വകലാശാലയില്‍ നിയമിക്കപ്പെടാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഈ പട്ടിക വിസിറ്റര്‍ തള്ളി. തുടര്‍ന്ന് വീണ്ടും അടുത്ത പട്ടിക സമര്‍പ്പിക്കാന്‍ സെര്‍ച്ച കമ്മറ്റിക്ക് നിര്‍ദേശം നല്‍കി.

also read- ‘കടുത്ത പോരാട്ടം നടക്കും; ജെയ്ക്കിന് മുന്‍കൂക്കം’; പുതുപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു

ഇതിന് ശേഷം പരിഗണിക്കേണ്ടത് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബാക്കി പതിനൊന്ന് പേരെയായിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തള്ളിയ 207 പേരില്‍ നിന്ന് 10 പേരുടെ പുതിയ പാനല്‍ തയ്യാറാക്കി. ഇതില്‍ ആദ്യം അപേക്ഷ തള്ളിയ ഇപ്പോഴത്തെ വി സി എച്ച് വെങ്കിടേശ്വരലുവിന്റെ പേരും ഉള്‍പ്പെടുത്തി. ഈ നടപടി യുജിസി ചട്ടവിരുദ്ധമെന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News