ദയവായി ഞാൻ പറയുന്നത് കേൾക്കൂ, സമരക്കാരുടെ മുന്നിലെത്തി മമതാ ബാനർജി

Mamatha At R G Khar Hospital

കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ അപ്രതീക്ഷിതമായി സമരക്കാർക്ക് മുന്നിലേക്കെത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. “ദയവായി ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കൂ, എന്നിട്ട് മുദ്രാവാക്യം വിളിക്കൂ”. എന്ന് സമരക്കാരോട് മമത അഭ്യർത്ഥിച്ചു. ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്ന് മമത ആവശ്യപ്പെട്ടു.

Also Read: വിട കോമ്രേഡ്…; യെച്ചൂരി ഇനി ജ്വലിക്കുന്ന ഓർമ, ഭൗതിക ശരീരം എയിംസിന് കൈമാറി

മുഖ്യമന്ത്രി മമതാ ബാനർജിയും സമരക്കാരുമായുള്ള ചർച്ച മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിഷേധക്കാർ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതാ സമരക്കാരെ കാണാൻ നേരിട്ടെത്തിതും, സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതും. സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ മമത ബംഗാള്‍ ഉത്തര്‍പ്രദേശ് അല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: ദില്ലിയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ബാങ്ക് മാനേജര്‍ക്കും കാഷ്യര്‍ക്കും ദാരുണാന്ത്യം

“ദയവായി ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കൂ, എന്നിട്ട് മുദ്രാവാക്യം വിളിക്കൂ. അത് നിങ്ങളുടെ ജനാധിപത്യ അവകാശമാണ്. ഞാൻ കുറെ നാളുകളായി ഈ ഒരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. എൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ പോലും അവഗണിച്ചാണ് നിങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഞാൻ എത്തിയിരിക്കുന്നത്. എൻ്റെ സ്ഥാനത്തിനല്ല നിങ്ങളുടെ ശബ്ദങ്ങൾക്കാണ് പ്രാധാന്യം. ഇന്നലെ രാത്രി മുഴുവൻ മഴ പെയ്യുന്നുണ്ടായിരുന്നു. നിങ്ങളുടെ അവസ്ഥയോർത്ത് എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.” മമത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News