സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ്ണയോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രാവിലെ 10:30ന് തിരുവനന്തപുരം ശിക്ഷക് സദനിലാണ് യോഗം.പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആര്‍ ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,പ്രവേശനോത്സവം, എസ്എസ്എല്‍സി – പ്ലസ് ടു ഫലങ്ങള്‍, പ്ലസ് ടു പ്രവേശനം,സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്‌കൂള്‍ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി,സ്‌കൂള്‍ ക്യാമ്പസുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച്, സ്‌കൂള്‍ കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്,അക്കാദമിക മികവ് ഉയര്‍ത്താനുള്ള പദ്ധതികള്‍,ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ നിരവധി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here