ദിനംപ്രതി നൂറു കണക്കിന് വണ്ടികള്‍ കടന്നു പോകുന്ന രണ്ടു പാലങ്ങള്‍ അപകടനിലയില്‍. ദേശീയപാത അതോറിറ്റി നിര്‍മിച്ച കോതാട് – മൂലംപിള്ളി , മൂലംപിള്ളി – മുളവുകാട് പാലങ്ങളിലെ യാത്ര വലിയ ദുരന്തത്തില്‍ കലാശിച്ചേക്കാവുന്ന സാഹചര്യത്തിലാണുള്ളത്. കോതാട് – മൂലംപിള്ളി പാലത്തിന്റെ പില്ലറുകളും ക്യാപുകളും വെറും കമ്പികളുടെ ബലത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. പാലത്തിന്റെ പില്ലറുകള്‍ പൊടിഞ്ഞു പോകുന്ന അവസ്ഥയിലാണുള്ളത്. കോണ്‍ക്രീറ്റ് മുഴുവനായി തകര്‍ന്ന നിലയിലാണ്.
ALSO READ: കെ ഫോൺ വിഷയം; ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിന് ലഭിച്ചത് സമാനതകളില്ലാത്ത തിരിച്ചടി
എം സാന്റ് മാത്രമാണ് പില്ലറുകളില്‍ ഉള്ളത്. വലിയ അപകടം വരാനിരിക്കുന്നുവെന്ന് നാട്ടുകാരും ഭയപ്പെടുന്നു. കോണ്‍ക്രീറ്റ് എന്ന വസ്തു പാലത്തിലില്ല. ബീമിനകത്തും സമാന അവസ്ഥയാണ്. ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ റോഡിലെ പ്രധാന ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലത്തിന്റെ 12 പില്ലറുകളിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ALSO READ: വയനാട് വാകേരിയിൽ കടുവയെ പിടികൂടുന്നതിനായി വീണ്ടും കൂട് സ്ഥാപിച്ചു
2010 നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ ആന്ധ്രാപ്രദേശിലെ നിര്‍മാണ കമ്പനിക്ക് കരാര്‍ നല്‍കി നിര്‍മിച്ച പാലത്തിന് 2 വര്‍ഷം കഴിഞ്ഞപ്പോഴെ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനുള്ള നിര്‍മാണ വസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള അശാസ്ത്രീയമായ നിര്‍മാണമാണ് പാലത്തിന്റെ ഈ സ്ഥിതിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മൂലംപിള്ളി മുളവുകാട് പാലത്തിന്റെ അവസ്ഥയും ഇതിന് സമാനമാണ്.
എന്‍എച്ച് 966എയുടെ ഭാഗമായ 17 കിലാമീറ്റര്‍ നീളത്തിലുള്ള പാലങ്ങള്‍ കളമശ്ശേരിയില്‍ നിന്നും ആരംഭിച്ച് കൊച്ചി വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനിലാണ് അവസാനിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here