വെറും അരമണിക്കൂര്‍ മതി; ഓവന്‍ ഇല്ലാതെ റിച്ച് പ്ലം കേക്ക് വീട്ടിലുണ്ടാക്കാം

ഓവന്‍ ഇല്ലാതെ റിച്ച് പ്ലം കേക്ക് വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ റിച്ച് പ്ലം കേക്ക് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മൈദ 2 കപ്പ്

മുട്ട 3 എണ്ണം

ബേക്കിംഗ് പൗഡര്‍ ഒന്നര ടീസ്പൂണ്‍

ബേക്കിംഗ് സോഡ അര ടീസ്പൂണ്‍

ഉപ്പ് കാല്‍ ടീസ്പൂണ്‍

പഞ്ചസാര രണ്ട് കപ്പ്

Also Read : രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ഏലയ്ക്ക പൊടിച്ചത് 2 ടീസ്പൂണ്‍

ഗ്രാമ്പു 2 ടീസ്പൂണ്‍

ജാതിക്ക ഒരു ചെറിയ കഷ്ണം

പട്ട ഒരു ചെറിയ കഷ്ണം

ഓറഞ്ച് ജ്യൂസ് 1 കപ്പ്

ഈത്തപ്പഴം നുറുക്കിയത് കാല്‍ കപ്പ്

പ്രൂണ്‍സ് നുറുക്കിയത് കാല്‍ കപ്പ്

ടുട്ടി ഫ്രൂട്ടി കാല്‍ കപ്പ്

കശുവണ്ടി നുറുക്കിയത് ഒരു ടേബിള്‍സ്പൂണ്‍

ഓയില്‍ ഒരു കപ്പ്

തയാറാക്കുന്ന വിധം

ആദ്യം ഓറഞ്ച് നീരില്‍ ഡ്രൈ ഫ്രൂട്‌സ് ഒരു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

പകുതി കപ്പ് പഞ്ചസാര, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്തു പൊടിച്ചു വയ്ക്കുക

ഒരു പാനില്‍ പകുതി കപ്പ് പഞ്ചസാര ഇട്ട് കാരമേല്‍ ഉണ്ടാക്കി തണുക്കാന്‍ വയ്ക്കുക.

മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ യോജിപ്പിച്ചെടുക്കുക.

മുട്ടയുടെ വെള്ളയും മഞ്ഞ കരുവും വേര്‍തിരിച്ചെടുക്കുക.

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തു മാറ്റി വയ്ക്കുക.

Also Read : രാത്രി ചപ്പാത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരേ ഇതിലേ…. ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവായാലോ ?

മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, ഓയില്‍ എന്നിവ ചേര്‍ത്തു അടിച്ചെടുക്കുക.

ഇതിലേക്ക് മിക്‌സ് ചെയ്ത മൈദയുടെ കൂട്ട് കുറച്ചായി യോജിപ്പിച്ചെടുക്കുക.

ഷുഗര്‍ കാരമല്‍ , സോക് ചെയ്ത ഡ്രൈ ഫ്രൂട്‌സ്, കാഷ്യു, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്തു യോജിപ്പിച്ചെടുക്കുക

മുട്ടയുടെ വെള്ള പതപ്പിച്ചെടുത്തത് ചേര്‍ത്തു മെല്ലെ യോജിപ്പിച്ചെടുക്കുക.

ശേഷം ഈ കൂട്ട് കേക്ക് ടിന്നിലേക്കൊഴിക്കുക.

ഒരു സ്റ്റീല്‍ പാത്രത്തില്‍ ഒരു ചെറിയ സ്റ്റാന്‍ഡ് വച്ചു കൊടുത്തു 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക.

10 മിനിറ്റിന് ശേഷം കേക്ക് ടിന്‍ വച്ച് കൊടുത്തു 40 – 45 മിനിറ്റ് കുറഞ്ഞ തീയില്‍ അടച്ചു വച്ചു ബേക്ക് ചെയ്‌തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News