പ്ലസ് വൺ പ്രവേശനം; 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. മലബാർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് അധിക ബാച്ചുകളെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

എല്ലാ പ്രദേശത്തും സീറ്റുകളുടെയും ബാച്ചുകളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നത് എൽ.ഡി.എഫ്. സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. പുതിയ അധിക ബാച്ചുകളിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Also Read: നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല; ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി

പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് താൽകാലിക ബാച്ചുകൾ അനുവദിച്ചത്.
പാലക്കാട് – 4, കോഴിക്കോട് – 11, മലപ്പുറം – 53, വയനാട് – 4, കണ്ണൂർ – 10 കാസർകോട് – 15 എന്നിങ്ങളെയാണ് ബാച്ചുകൾ അനുവദിച്ചത്. ഇതിൽ 17 സയൻസ് ബാച്ചുകളും 52 ഹ്യുമാനിറ്റീസ് 28 കൊമേഴ്സ് ബാച്ചുകളും ഉൾപ്പെടുന്നു. നേരത്തെ വിവിധ ജില്ലകളിൽ നിന്ന്14 ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതോടെ മലബാർ മേഖലയി‍ൽ ആകെ അനുവദിക്കപ്പെട്ട ബാച്ചുകളുടെ എണ്ണം 111 ആയി.

97 ബാച്ചുകളിൽ 57 എണ്ണം സർക്കാർ സ്കൂളുകളിലും 40 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. സർക്കാർ സ്‌കൂളുകളിൽ 12 സയൻസ് ബാച്ചുകളും 35 ഹ്യുമാനിറ്റീസ് -10 കോമേ‍ഴ്സ് ബാച്ചുകളുമാണ് അനുവദിച്ചത്. എയ്ഡഡ് സ്‌കൂളുകളിൽ 5 സയൻസ് 17 ഹ്യൂമാനിറ്റീസ് 18 കോമേഴ്‌സ് ബാച്ചുകളും അനുവദിച്ചു. 97 അധികബാച്ചുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് 5820 സീറ്റുകളുടെ വർധനവാണ് ഉണ്ടാകുന്നത്.

അതേസമയം, അധിക ബാച്ചുകൾ അനുവദിച്ചാലും 5158 കുട്ടികൾക്ക് മലപ്പുറം ജില്ലയിൽ സീറ്റില്ല എന്നാണ് കണക്കുകൾ.എല്ലാ ജില്ലകളിലും സീറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് എൽഡിഎഫ് സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യമാണ്,കുട്ടികളില്ലാത്ത ബാച്ചുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല…എത്ര സമ്മർദ്ദം ഉണ്ടായാലും ആ ബാച്ചുകൾ കുട്ടികൾ ഉള്ള സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: പാരീസ് ഒളിംപ്ക്സിന് ഇനി 365 ദിവസങ്ങളുടെ കാത്തിരിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here