പ്ലസ് വൺ പ്രവേശനം; ഇന്നും നാളെയും വീണ്ടും അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ അപേക്ഷ നൽകിയതുമൂലം അലോട്മെന്റിൽ ഇടം പിടിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകിട്ട് നാല് മണി വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Also Read: ഉമ്മൻ‌ചാണ്ടി അവസാനമായി ജന്മനാട്ടിലേക്ക്; പുതുപ്പള്ളിയിലേക്ക് വിലാപയാത്ര

ഓരോ സ്കൂളുകളിലെയും സീറ്റ് ഒഴിവുകൾ ഇന്ന് രാവിലെ ഒൻപത് മണിക്ക് വെബ്സൈറ്റിൽ ലഭ്യമാകും. ഇതനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകൾ കൂടി പരിഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടിസി വാങ്ങുകയോ ചെയ്തവർക്കും ഇനി അപേക്ഷിക്കാനാകില്ല.

Also Read: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ബുദ്ധസന്യാസി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News