സംസ്ഥാനത്ത് പ്ലസ് വൺ ക്ളാസുകൾ ഇന്ന് തുടങ്ങും

സംസ്ഥാനത്ത് പ്ലസ് വൺ ക്ളാസുകൾ ഇന്നാരംഭിക്കും. മുഖ്യ അലോട്ട്മെൻറ് അവസാനിച്ചപ്പോൾ 316203 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.

Also Read:സംസ്ഥാനത്ത് മഴ ശക്തം; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്മെന്റ് ക്വാട്ടയിൽ 18,735ഉം അണ്‍ എയ്ഡഡിൽ 11,309ഉം പേർ പ്രവേശനം നേടിക്കഴിഞ്ഞു. വോക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി.

Also Read:മണിപ്പൂരിൽ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും

സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതൽ 12 വരെയായി നടക്കും. ഇനിയും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് സപ്ലിമെൻററി അലോട്ട്മെൻറ് ലൂടെ പ്രവേശനം നേടാം. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥികളും സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News