സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

ALSO READ: നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു

ഇത്തവണ നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ വർഷം ജുലെെ 5 ന് ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്നും അത് വളരെവേഗം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ALSO READ:ഛത്തീസ്ഗഡിലെ നക്സൽ ആക്രമണം; വിഷ്ണുവിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News