സംസ്ഥാനത്തെ 2,076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു

സംസ്ഥാനത്തെ 2,076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. 3,43,537 വിദ്യാർത്ഥികളാണ് +1ലേക്ക് സ്ഥിര പ്രവശേനം നേടിയത്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം ജില്ലയിൽ മാത്രം ഈ വർഷം എസ്.എസ്.എൽ.സി. പാസ്സായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി വിവിധ മേഖലകളിൽ 80,670 സീറ്റുകൾ ഉപരിപഠനത്തിനായി ഉണ്ട്. എന്നാൽ ഈ വസ്തുതകൾ അംഗീകരിക്കാതെയാണ് ഒന്നാം അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുന്നെ സമരം ആരംഭിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

ALSO READ: മിൽമ ശമ്പള പരിഷ്കരണം; യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ച ഒത്തുതീർപ്പായി

മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകർ – എൺപത്തി രണ്ടായിരത്തി നാന്നൂറ്റി അറുപത്തിയാറ് ആണ്. ഇതിൽ ഏഴായിരത്തി അറുന്നൂറ്റിയാറ് പേർ ജില്ലയ്ക്ക് പുറത്തുള്ളവരും. എഴുപത്തി നാലായിരത്തി എണ്ണൂറ്റി അറുപത് പേർ ജില്ലയ്ക്ക് അകത്തുള്ളവരുമാണ്. മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ച എൺപത്തിരണ്ടായിരത്തി നാന്നൂറ്റി അറുപത്തിയാറ് പേരിൽ. നാലായിരത്തി മുന്നൂറ്റി അമ്പത്തി രണ്ട് പേർക്ക് മറ്റു ജില്ലകളിൽ പ്രവേശനം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ച നാളെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News