പ്ലസ്‌വൺ അഡ്മിഷൻ; കമ്യൂണിറ്റി ക്വാട്ടയിലും ഇനിമുതൽ ഏകജാലകം വഴി

plus one

അടുത്ത അധ്യയനവർഷം മുതൽ പ്ലസ്‌വൺ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് ഏകജാലകം വഴിയാക്കും. നിലവിൽ സ്കൂളുകളിൽ അപേക്ഷിക്കുന്ന രീതി ഇതോടെ പൂർണമായും ഒഴിവാകും. അപേക്ഷ പ്രകാരം സ്കൂൾ അധികൃതരായിരുന്നു ഡേറ്റാ എൻട്രി നടത്തുന്നത്. ഏകജാലകം വഴിയാണെങ്കിൽ ഇത് ഒഴിവാകും.

പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി നൽകിയിട്ടുള്ളത് . മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിലെ കുട്ടികൾക്കേ ഈ സീറ്റിൽ പ്രവേശനം നൽകൂ. അതേസമയം ഇത് വഴി ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിൽ കൂടിയാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്.

also read: വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതി; പ്രൊഫഷണല്‍ ജോബ് ഡ്രൈവ് തിരുവല്ല മാര്‍ത്തോമ്മാ കോളേജിൽ

ഇത്തവണ പ്ലസ്‌വൺ പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ടയിൽ 24,253 സീറ്റാണ് ഉൾപ്പെട്ടത്. 21,347 സീറ്റിൽ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News