മലപ്പുറം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദനം. കഴുത്തിനും വാരിയെല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥികളായ പത്തുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ പതിനാറുകാരനാണ് മര്‍ദ്ദനമേറ്റത്. ഷര്‍ട്ടിന്റെ ബട്ടന്‍ അഴിയ്ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന വിദ്യാത്ഥികള്‍ നേരത്തേ റാഗിങ്ങിനിരയാക്കിയിരുന്നു. ഇതിനെതിരേ അധ്യാപകരോട് വിദ്യാര്‍ത്ഥി പരാതിപ്പെട്ടു. ഈ വിരോധമാണ് മര്‍ദ്ദനത്തിന് കാരണം. കൂടുതല്‍ കൂട്ടുകാരുമായി സംഘടിച്ചെത്തിയാണ് ക്രൂരമായി മര്‍ദിച്ചത്. സ്‌കൂളിലേക്ക് പോകും വഴി വളാഞ്ചേരി മീമ്പാറയില്‍ തടഞ്ഞു നിര്‍ത്തി. പട്ടികകൊണ്ടും ചങ്ങല കൊണ്ടും തല്ലി. റോഡ് സൈഡിലെ ഓടയിലേക്ക് തള്ളിയിട്ടു. നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥിയെ രക്ഷിച്ചത്. കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി. പത്തുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here