പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആത്മഹത്യ ചെയ്ത പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ടയം രാമപുരം സ്വദേശി ജോയൽ (23) പിടിയിലാവുകയായിരുന്നു. കൂത്താട്ടുകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.

Also Read; കൊല്ലപ്പെട്ട മുൻ മോഡലിന്റെ മൃതദേഹം അഴുകിയ നിലയിൽ; തിരിച്ചറിഞ്ഞത് ടാറ്റൂവിലൂടെ

ബലാത്സംഗത്തിനിരയായ പെൺകുട്ടി കഴിഞ്ഞ 21-ന് ആത്മഹത്യ ചെയ്യുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് പുറത്തുവരികയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയുമായിരുന്നു.

ഫോണിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ നവംബറിൽ പ്രതിയായ ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മുറിയിൽ നിന്നും ജോയലിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Also Read; അയോധ്യയിലേക്കില്ല; പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടി

ആത്മഹത്യാ പ്രേരണാക്കുറ്റവും പോക്സോ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ യുവാവ് രാമപുരത്ത് യൂസ്ഡ് കാർ ഷോറൂമിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഡിവൈഎസ്പി ടിബി വിജയന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ജെ നോബിൾ, സബ് ഇൻസ്പെക്ടർ രാജു പോൾ, സീനിയർ സിപിഒമാരായ മഞ്ജുശ്രീ, ആർ രജീഷ്, വികെ മനോജ്, ഐസി മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News