ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം മാതാപിതാക്കളോടൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍

ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഇടവയില്‍ വെച്ച് വേണാട് എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോര്‍ തട്ടി ഗൗരി പുറത്തേക്ക് വീഴുകയായിരുന്നു.

മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു കൊട്ടിയം ഗോകുലത്തില്‍ ഷാജി – ബിനി ദമ്പതികളുടെ മകള്‍ ഗൗരി ബി ഷാജി (16). പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Also Read :വയനാട്ടിൽ ഭൂചലനം? ; അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ

കോട്ടയം മാന്നാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഗൗരിയെ സ്‌കൂളില്‍ കൊണ്ടാക്കുവാന്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സഹോദരന്‍ ഗോകുല്‍ ബി.ഷാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News