പനി ബാധിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ കൂടുതൽ വഴിത്തിരിവുകൾ. പെൺകുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. മരിച്ച 17 കാരി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.
ഈ മാസം 22നാണ് പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Also Read; മുഖത്ത് മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിച്ചു; കവർച്ച നടന്നത് തിരുവല്ലയിൽ
News summary; More twists and turns in Plus Two student's death due to fever. Post-mortem finding that the girl was pregnant for five months.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here