മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Also read: തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്
കഴിഞ്ഞതവണ ഹർജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. നിർദേശത്തെ തുടർന്ന് മൊഴികൾ സംസ്ഥാനം സുപ്രീംകോടതിയിൽ ഹാജരാക്കി.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലവും നൽകിയിരുന്നു. രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് അഴിമതി കേസെടുത്തത് എന്നാണ് ഷാജിയുടെ വാദം.
Plus Two bribery case against KM Shaji; The Supreme Court will hear the state government's appeal today
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here