കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസ്; മൊഴികള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസിലെ മൊഴികള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍ 26ന് മുമ്പ് മൊഴികള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.

ALSO READ:ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി

കെ എം ഷാജി 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഷാജിക്ക് എതിരെ മൊഴികളും, തെളിവുകളും ലഭിച്ചതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയെ അറിയിച്ചു.

ALSO READ:തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News