പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95%

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടു വിജയശതമാനം 82.95%. 2022ല്‍ 83.87 % ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്ററിയില്‍ 4,32,436 പേരും വൊക്കേന്‍ഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 പേരുമാണ് പരീക്ഷയെഴുതിയത്.

നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം.   റെ​ഗുലർ വിഭാ​ഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.

റെഗുലര്‍ വിഭാഗം

ആകെ കുട്ടികള്‍ 3,76,135

ആണ്‍കുട്ടികള്‍ – 1,81,624

പെണ്‍കുട്ടികള്‍ – 1,94,511

സയൻസ് – 87.31%, ഹ്യുമാനിറ്റീസ് – 71.93%, കോമേഴ്സ് – 82.75 % എന്നിങ്ങനെയാണ് വിജയശതമാനം.
സർക്കാർ സ്കൂൾ – 79.19 %, എയ്ഡഡ് സ്കൂൾ – 86.31%, അൺ എയ്ഡഡ് സ്കൂൾ – 82.70%, സ്പെഷ്യൽ സ്കൂൾ – 99.32 % വിജയവും കരസ്ഥമാക്കി. പ്ലസ് ടുവിന് 33815 പേര്‍ക്ക്  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

87.55 ശതമാനത്തോടെ  എറണാകുളം ജില്ലയാണ്  വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.  76.59 ശതമാനത്തോടെ  പത്തനംതിട്ടയാണ് വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. 77 സ്കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്. ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചത്  മലപ്പുറത്താണ്.  പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം.

Also Read: എക്കാലവും രക്ഷപ്പെടാമെന്ന് കരുതേണ്ട; അഴിമതിയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി

75.30% ശതമാനം കുട്ടികൾ ടെക്നിക്കൽ ഹയർ സെക്കന്ററി പരീക്ഷയിൽ വിജയിച്ചു. 98 വിദ്യാർത്ഥികൾക്ക് എല്ലാ വിജയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28495 പേർ പരീക്ഷ എഴുതിയതിൽ 22338 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% വിജയം. കഴിഞ്ഞ തവണ 78.26%. ഇത്തവണ 0.13% കൂടുതൽ വിജയം. സയൻസിൽ 78.76 ശതമാനവും, ഹ്യുമാനിറ്റീസിൽ 71.75 ശതമാനവും കൊമേഴ്സിൽ 77.76 ശതമാനവും വിജയം.

പരീക്ഷാഫലം 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈല്‍ ആപ്പുകള്‍

SAPHALAM

PRD Live

iExaMS – Kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News