ഗര്‍ഭിണി പശുവിനെ വാങ്ങിവരുന്നതിനിടയില്‍ പ്രസവവേദന; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രസവമെടുത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി

ഗര്‍ഭിണിയായ പശുവിനെ വാങ്ങി വരികയായിരുന്നു മുണ്ടക്കയം ചെളിക്കുഴി ഇടത്തനാട്ടുവീട്ടില്‍ ഗംഗാ ബിനുവും കുടുംബവും. വിദ്യാര്‍ത്ഥിനിയായ ഗംഗയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒരു മിണ്ടാപ്രാണി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. തെരുവുവിളക്കിന്റെയും മൊബൈല്‍ ഫോണിന്റെയും മങ്ങിയവെളിച്ചതിലാണ് ഗംഗാ ആ സാഹസത്തിന് മുതിര്‍ന്നത്.

ALSO READ: ‘വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്ന രണ്ടുപേർ, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവർ’, വേദിയിൽ വെച്ച് തള്ളിയ ബാലകൃഷ്ണയെക്കുറിച്ച് അഞ്ജലി

കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ കുമാരനല്ലൂരിലാണ് സംഭവം. മാതാപിതാക്കളായച സുധര്‍മയ്ക്കും ബിനുവിനുമൊപ്പം പാലക്കാട് നിന്ന് പശുവിനെയും വാങ്ങി വരികയായിരുന്നു ഗംഗ. കാപ്പി കുടിക്കാനായി ഡ്രൈവര്ഡ കുമാരനല്ലൂര്‍ കവലയ്ക്ക് സമീപം വണ്ടി നിര്‍ത്തിയതിന് പിന്നാലെ പശുവിന് പ്രസവ വേദന അനുഭവപ്പെട്ടു. ഇതോടെ ഗംഗ വാനിനുള്ളില്‍ കയറി പ്രസവമെടുത്തു. ഇപ്പോള്‍ പശുവും കിടാവും സുഖമായിരിക്കുന്നു. പ്ലസ്്ടു പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച ഗംഗയുടെ ആഗ്രഹം വെറ്ററിനറി ഡോക്ടറാകാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here