മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ. പ്രിൻസിപ്പൽ വി.എസ് ജോയ്,അധ്യാപകൻ വിനോദ് കുമാർ എന്നിവരെ കൂടാതെ മറ്റ് പ്രതികളെക്കൂടി അന്വേഷണ സംഘം ഇന്നും നാളെയുമായി ചോദ്യം ചെയ്യും. എൻഐസി സോഫ്റ്റ് വെയർ അധികൃതരിൽ നിന്നു കൂടി തെളിവുകൾ ശേഖരിക്കുo.
മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഡാലോചന പരാതിയിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയ്, ആർക്കിയോളജിക്കൽ വിഭാഗം കോർഡിനേറ്റർ വിനോദ് കുമാർ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. നിലവിൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ ഇവരെ കൂടാതെ കെഎസ് യു സംസ്ഥാന പ്രസി. അലോഷ്യസ് സേവ്യർ , കെ.എസ് യു യൂണിറ്റ് പ്രസി. എ ഫസൽ , എന്നിവരും മാധ്യമ പ്രവർത്തകയും പ്രതിപ്പട്ടികയിലുണ്ട്. ഇവരെ ഇന്നും നാളെയുമായി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഗൂഡാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ രജിസ്റ്റർ പോലും ചെയ്യാത്ത പരീക്ഷ ജയിച്ചതായുള്ള തെറ്റായ പരീക്ഷാ ഫലം തയ്യാറാക്കിയെന്നാണു വിനോദ് കുമാറിനും ജോയിയ്ക്കും എതിരെയുള്ള കേസ്. ഈ പരീക്ഷാ ഫലം മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നതാണ് മറ്റ് പ്രതികൾക്കക്കതിരെയുള്ള കുറ്റം. അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘം കോളേജിന് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച നൽകിയ എൻഐസി സോഫ്റ്റ് വെയർ അധികൃതരിൽ നിന്നു കൂടി മൊഴിയെടുക്കും. പുറത്തുവന്നത് മാർക്ക് ലിസ്റ്റല്ല, വിദ്യാർത്ഥികൾക്ക് മാത്രം കാണാനായി പാസ് വേർഡ് അടക്കം കൈമാറി പരിശോധിക്കാനായി നൽകിയ കരടു മാത്രമാണ് പുറത്തു വന്ന രേഖയെന്ന പ്രിൻസിപ്പൽ ജോയിയുടെ വാദത്തിൽ കൂടുതൽ വ്യക്തത കൂടി എൻഐസിയിൽ നിന്ന് തേടും. അതേസമയം ,പരാതിക്കാരനായ പി.എം ആർ ഷോയുടെ മൊഴി കൂടി പൊലീസ് ശേഖരിക്കും.
Also Read: ലൈംഗിക പീഡനത്തിൻ്റെ തെളിവുകൾ ഹാജരാക്കണം; ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here