‘സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ, ക്യാമ്പസിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്’, എസ്എഫ്ഐ എന്നും കുടുംബത്തിനൊപ്പം: പി എം ആർഷോ

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ കുടുംബത്തോടൊപ്പമാണ് എസ്എഫ്ഐയെന്ന് പി എം ആർഷോ. കോൺഗ്രസും ഗവർണറും മാധ്യമങ്ങളും വിഷയം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും, കൊലപാതകം നടത്തിയത് എസ്എഫ്ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വരുത്തിതീർക്കാൻ പലരും ശ്രമിക്കുന്നുവെന്നും പി എം ആർഷോ പറഞ്ഞു.

ALSO READ: പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ അതൃപ്തി, ബിജെപിയിൽ ഭിന്നത രൂക്ഷം

‘എസ്എഫ്ഐയുടെ ചില പ്രവർത്തകർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതും സംഘടന കൃത്യമായി ഇടപെട്ടു. കുറ്റക്കാർക്കെതിരെ എല്ലാം സംഘടന കൃത്യമായി തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ അവരെയെല്ലാം സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതികൾക്ക് യാതൊരു സംരക്ഷണവും എസ്എഫ്ഐ നൽകില്ല. സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകനാണ്. ക്യാമ്പസിൽ നടന്ന എസ്എഫ്ഐയുടെ പല പരിപാടികളിലും പങ്കെടുത്തിരുന്നു. ഇതിൻറെ ചിത്രങ്ങൾ ഞങ്ങളുടെ പക്കൽ ഉണ്ട്’, പി എം ആർഷോ പ്രതികരിച്ചു.

ALSO READ: സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറി, കാരണം സംവിധായകന്റെ മോശം പെരുമാറ്റമോ? മറുപടിയുമായി താരം

‘ക്യാമ്പസുകളിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത ആക്രമമാണ് സിദ്ധാർത്ഥിന് നേരെ ഉണ്ടായത്. ഭൂരിപക്ഷം പേരും അറസ്റ്റ് ചെയ്യപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. എസ്എഫ്ഐയുടെ നിലപാട് എന്താണെന്ന് ഇതിനോടകം വ്യക്തമാക്കിയതാണ്. എസ്എഫ്ഐ പ്രവർത്തകർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ദൗർഭാഗ്യകരം ആണ്. ആ പ്രവർത്തകരെ ആദ്യഘട്ടത്തിൽ തന്നെ പുറത്താക്കിയിട്ടുമുണ്ട്. ഇവർക്ക് ഒരു തരത്തിലുമുള്ള സംരക്ഷണവും നൽകില്ല എന്നും ഇതിനോടകം വ്യക്തമാക്കിയതാണ്’, ആർഷോ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News