എസ്എഫ്ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് വരൂ മാധ്യമങ്ങളേ… ഏതെങ്കിലും ഒരു കോളേജിൽ ഇടിമുറിയുണ്ടെന്ന് കണ്ടെത്താൻ നിങ്ങളെ ക്ഷണിക്കുന്നു: പി എം ആർഷോ

എസ്എഫ്ഐക്കെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങളെ എസ്എഫ്ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് ക്ഷണിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഏതെങ്കിലും ഒരു കോളേജിൽ ഇടിമുറിയുണ്ടെന്ന് കണ്ടെത്താൻ ആർഷോ മാധ്യമങ്ങളെ സ്വാഗതം ചെയ്‌തു. ഇടി മുറികളിലൂടെയല്ല എസ്എഫ്ഐ വളർന്നുവന്നതെന്ന് പറഞ്ഞ ആർഷോ മാനേജ്മെന്റ്കൾ തീർത്ത ഇടിമുറികൾ പൊളിക്കാൻ നേതൃത്വം കൊടുത്ത സംഘടനയാണ് എസ്എഫ്ഐയെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ALSO READ: ‘കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു

‘സംഘടനാ പ്രവർത്തനത്തിനിടയിൽ 35 പ്രവർത്തകർ നഷ്ടപ്പെട്ട സംഘടനയാണ് എസ് എഫ് ഐ.
നേതാക്കൾ കൊലപ്പെടുമ്പോൾ ഇരന്നു വാങ്ങിയതാണ് എന്നാണ് പറയുന്നത്. കൊലപാതകത്തെ തള്ളിപ്പറയാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല. കോൺഗ്രസിനും കെഎസ്‌യുവിനും മാധ്യമങ്ങൾ വലിയ പ്രിവിലേജ് നൽകുന്നുണ്ട്. പൂക്കോട് സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിലെ റിപ്പോർട്ട് എന്തുകൊണ്ട് മാധ്യമങ്ങൾ നൽകിയില്ല? റിപ്പോർട്ടിലെ കണ്ടെത്തൽ നാട് അറിയണ്ടേ?’ ആർഷോ ചോദിച്ചു.

ALSO READ: ‘അന്നും എസ്എഫ്ഐയെ അധിക്ഷേപിച്ച, കെഎസ്‌യുവിനെ ഉപദേശിച്ച ബിനോയ്‌ വിശ്വത്തിന്റെ മനസിൽ, ദഹിക്കാതെ കിടക്കുന്നുണ്ടായിരിക്കും കോൺഗ്രസ് കൂട്ടുകെട്ട് വിട്ടതിന്റെ ആലസ്യം’, എൻ എൻ കൃഷ്ണദാസിൻ്റെ കുറിപ്പ്

‘പൂക്കോട് സർവകലാശാലയിലെ തെരഞ്ഞെടുപ്പിൽ നേടിയ വിജയം വിദ്യാർത്ഥികൾ എസ്എഫ്ഐയെ മനസ്സിലാക്കിയത് കൊണ്ടാണ്. എന്നാൽ സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ജനാധിപത്യ രീതിയിൽ അല്ല ഗവർണറുടെ ഇടപെടൽ നടക്കുന്നത്’, മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ആർഷോ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News