നീറ്റ്- നെറ്റ് പരീക്ഷ ക്രമക്കേട്; രാജ്യം തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥ: പി എം ആര്‍ഷോ

നീറ്റ്- നെറ്റ് പരീക്ഷ ക്രമക്കേടില്‍ ദേശീയ വ്യാപക പ്രധിഷേധം തുടരുന്നതായും രാജ്യം തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയിലാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആര്‍ഷോ പറഞ്ഞു. പരീക്ഷ വിവാദത്തില്‍ നടന്ന എസ്എഫ്‌ഐ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം നടത്തി.

ALSO READ:“നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി

അതേസമയം പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് എസ്എഫ്‌ഐ മലപ്പുറത്ത് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

ALSO READ:ആയിരം കൊല്ലം നിങ്ങളുടെ വാൽ കുഴലിൽ ഇട്ടാലും നിവരില്ലെന്ന് നജീബ് കാന്തപുരം; പരാമർശം പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News