കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ്, ഏമാന്റെ കുറിപ്പടി കൊണ്ട് ചെന്ന് ഹൽവ കഴിച്ച് കടപ്പുറത്തെ കാറ്റും കൊണ്ടിരിക്കൂ; പി എം ആർഷോ

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സംഘപരിവാർ അനുകൂലികൾക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണെന്ന് ആർഷോ പറഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ സംഘപരിവാർ അനുകൂലികളെ വ്യാഴാഴ്ച രാവിലെ എസ് എഫ് ഐ തടയുകയും തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ആർഷോ എത്തിയത്.

ALSO READ: ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി, ഫലം കാത്ത് ചാമ്പ്യൻ അനിത ഷെറോണും

‘അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാൻ ഇത് നിങ്ങൾ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാൻ ശാഖയിൽ നിന്ന് ഏമാൻ സീൽ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവിൽ ചെന്നാൽ നല്ല ഹൽവ കിട്ടും, കടപ്പുറത്തേക്ക് വച്ച് പിടിച്ചാ കാറ്റും കൊണ്ട് നുണഞ്ഞിരിക്കാം’, സംഭവത്തിൽ പ്രതികരിച്ച് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News