‘ജ്യോതിയും വന്നില്ല, തീയും വന്നില്ല’; ആന്റോ ആന്റണിക്കെതിരെ അർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്

പത്തനംതിട്ട യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ട പ്രസ്‌ക്ലബിൽ കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കും ആന്റോ ആന്റണിയുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ തോമസ് ഐസക് മുന്നോട്ട് വച്ച പല ചോദ്യങ്ങളോടും മറുപടി പറയാനാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു ആന്റോ ആന്റണി എം പി.

Also Read: സിഎഎക്കെതിരെ കോൺഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാൻ പോലും കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താൻ പോകുന്നത്: കെ ടി ജലീൽ

എസ്എഫ്‌ഐക്കാർ കൊലപ്പെടുത്തിയ എത്ര കെ എസ് യു പ്രവർത്തകരുണ്ടെന്ന ചോദ്യത്തിന് ലിസ്റ്റ് തരാം എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു ആന്റോ ആന്റണി. കൂടാതെ കിഫ് ബി പദ്ധതികൾ നടപ്പാക്കൽ ,കേരളത്തിലെ ഇടിയുടെ നടപടികൾ തുടങ്ങിയ ചോദ്യങ്ങൾക്കാണ് കൃത്യമായ ഉത്തരം നൽകാതെ ആൻ്റോ ആന്റണി എ ഒഴിഞ്ഞു മാറിയത്. ഇതിനെ പരിഹസിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയൊന്നാകെ രംഗത്ത് വന്നിരിക്കുകയാണ്. അതിനു പിന്നാലെയാണ് പി എം അർഷോ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.

Also Read: പൗരത്വ നിയമ ഭേദഗതി; ഭരണഘടനാ സംരക്ഷണ റാലി നാളെ മലപ്പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News