കായംകുളം എംഎസ്എം കോളേജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ.ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് പരിശോധന നടത്തി വരികയാണെന്നും നടപടി സ്വീകരിക്കുമെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.
“സർട്ടിഫിക്കറ്റിന്റെ ആധികാരികത സംബന്ധിച്ച് പരിശോധന നടത്തിവരികയാണ്.നിഖിലിനോട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്.. തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും.എംഎസ്എം കോളേജിൽ ബി.കോം പഠിച്ചുകൊണ്ടിരിക്കെ കോഴ്‌സ് ക്യാൻസൽ ആക്കിയ ശേഷമാണ് കലിംഗ യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്‌തതെന്നാണ് നിഖിൽ പറയുന്നത്. തുടർന്ന് സർട്ടിഫിക്കറ്റിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിഖിൽ നിയമനടപടി നേരിടേണ്ടി വരും… എസ്എഫ്ഐക്കെതിരെ ഉയരുന്നത് ആരോപണങ്ങൾ മാത്രമാണ്, ഇത് പടച്ചു വിടുന്നവർക്ക് സംഘടനയെ തകർക്കുകയെന്ന ഗൂഢലക്ഷ്യമാണെന്നും” ആർഷോ പറഞ്ഞു.
അതേസമയം, ഡിഗ്രി തോറ്റ നിഖിൽ തോമസ് എംകോമിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നാണ് ആരോപണം. എന്നാൽ കായംകുളം എംഎസ്എം കോളേജിലെ കോഴ്‌സ് റദ്ദാക്കിയതിനാലാണ് കലിംഗ യൂണിവേഴ്സിറ്റിയിൽ ചേർന്നതെന്നാണ് നിഖിലിൻ്റെ വിശദീകരണം.
Also Read: വ്യാജഫോട്ടോ പ്രചരിപ്പിച്ച സംഭവം; ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എ.എ റഹീം എംപി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here