ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ

P M ARSHO

ഗുരുദേവ കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമാണെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഘടനയെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങള്‍ പെരുമാറുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

ALSO READ:   ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

നാദാപുരം കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം ഉണ്ടായി. എന്നാല്‍ ദൃശ്യങ്ങള്‍ അടക്കം നല്‍കിയിട്ടും മാധ്യമങ്ങള്‍ അത് തമസ്‌ക്കരിച്ചു. പൂക്കോട് സര്‍വ്വകാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണം എസ്എഫ്‌ഐ നടത്തിയ കൊലപാതകം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു. താന്‍ ഇടയ്ക്ക് ഇടയ്ക്ക് കോളേജില്‍ വരാറുണ്ടായിരുന്നു എന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞു. താന്‍ കോളേജില്‍ പോയത് ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം മാത്രമാണ്. സിദ്ദാര്‍ത്ഥിനെ എസ് എഫ്‌ഐ പ്രവര്‍ത്തകര്‍ കൊന്നു എന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങളും ശ്രമിച്ചു. ഇതുവരെ ആത്മഹത്യയാണെന്നാണ് എല്ലാ അന്വേഷണത്തിലൂടെയും പുറത്തുവന്നിരിക്കുന്നത്. സിബിഐയുടെ കുറ്റപത്രത്തിലും അങ്ങനെയാണ് പറയുന്നത്. എന്നാല്‍ സിബിഐയുടെ കണ്ടെത്തല്‍ പോലും ഒരു മാധ്യമങ്ങളും നല്‍കുന്നില്ല.

ഗവര്‍ണര്‍ അപ്പോയന്റ് ചെയ്ത ജുഡിഷ്യല്‍ കമ്മിഷനും പറയുന്നത് ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇതിന് പിന്നില്‍ ഇല്ല എന്നതാണ്. എന്നാല്‍ അതും പുറത്ത് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആയി എന്നതിന്റെ പേരില്‍ ആ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ ചില അധ്യാപകര്‍ പീഡിപ്പിക്കുന്നു.കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ചിത്രം മോര്‍ഫ് ചെയ്ത പ്രതി എസ്എഫ്‌ഐ നേതാവാണ് എന്ന് മാധ്യമങ്ങള്‍ പറയുന്നത് എങ്ങനെയാണെന്നും ആര്‍ഷോ ചോദിച്ചു.

ALSO READ:  പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഞ്ച്‌ കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

എസ്എഫ്‌ഐ കൊടുത്ത പരാതിയിലാണ് ആ പ്രതി റിമാന്റിലായിരിക്കുന്നത്. അത് റിപ്പോര്‍ട്ട് ചെയ്ത ആള്‍ പറയുന്നത് തന്റെ അറിവോടെയല്ല വാര്‍ത്ത എന്നാണ്. പോരായ്മകള്‍ തിരുത്തി നിരന്തരമായ ആത്മപരിശോധന നടത്തി മുന്നോട്ട് പോവുന്ന പ്രസ്ഥാനമാണ് എസ്എഫ്‌ഐ. എസ്എഫ്‌ഐ ക്കാരുടെ ചോര ഒലിച്ചാല്‍ പ്രശ്‌നമില്ല എന്നതാണ് മാധ്യമ നിലപാട്. അത് തിരുത്തപ്പെടണം. സത്യം അറിയിക്കാന്‍ മാധ്യമങള്‍ തയ്യാറാവണമെന്നും ആര്‍ഷോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News