‘ഇക്കാന്റെ ഇണ്ടാസ് പിള്ളേര്‍ കീറിയെറിഞ്ഞു’; എംഎസ്എഫിനെ ട്രോളി ആര്‍ഷോ

pm-arsho

മലപ്പുറം മഞ്ചേരി എന്‍എസ്എസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫിനെ ട്രോളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്വല ജയം നേടിയതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്.

Also Read: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ

‘ഇണ്ടാസുമായെത്തി മഞ്ചേരി NSS കോളേജ് പത്താം തിയ്യതി തൂക്കാൻ നിന്നൊരു ചെങ്ങായി എനിക്കുണ്ടായിരുന്നു.
ഇക്കാന്റെ ഇണ്ടാസ് പിള്ളേര് കീറിയെറിഞ്ഞിരിക്കുന്നു. ആധികാരികമായ വിജയം SFI ക്ക് നൽകിയ മഞ്ചേരി എൻ എസ് എസ്സിലെ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ’.- എന്നാണ് ആർഷോ ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്നലെ തിരിച്ചെടുത്ത മഞ്ചേരി എന്‍എസ്എസ് കോളേജ് ഇളക്കം തട്ടാതെ അവിടെ തന്നെ കൊണ്ടുവെച്ചേക്കാന്‍ കോടതി പറഞ്ഞിട്ടുണ്ടെന്നും എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ ഞങ്ങളുണ്ടെന്നുമുള്ള എംഎസ്എഫിന്റെ പികെ നവാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ഷോയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News