പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടത് പ്രധാനമന്ത്രിയുടെ ഒത്താശയോടെ; രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ലൈംഗിക പീഡന ആരോപണ വിധേയനായ ജെഡിയു നേതാവും കര്‍ണാടക എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. രാജ്യം വിടാന്‍ പ്രധാനമന്ത്രിയുടെ ഒത്താശയുണ്ടാകുമെന്ന് പ്രിയങ്ക ആഞ്ഞടിച്ചു. കര്‍ണാടകയിലെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നെന്ന വിവരം പുറത്തുവന്നിരുന്നു.

ALSO READ:  ‘പറയുന്നത് മലയാളിയുടെ മാനവികത, അതുകൊണ്ട് തന്നെ സംഘികൾക്ക് കുരുപൊട്ടി തുടങ്ങി’, നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്ക് നേരെ ഹേറ്റ് ക്യാമ്പയിൻ

അസമിലെ ദുബ്രിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. എന്നിട്ട് ഇവരാണ് സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. സാധാരണക്കാരുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പ്രധാനമന്ത്രി വളരെ അകലെയാണ്. തന്റെ കാര്യം മാത്രം നോക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ വിഷമതകള്‍ മനസിലാകില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണ്. 70 കോടി ജനങ്ങള്‍ തൊഴില്‍രഹിതരാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘സഞ്‌ജു സാംസണ്‍ ടീമില്‍ കയറിയത് ബിജെപി ഇടപെടലിനെ തുടര്‍ന്ന്’; ഫേസ്ബുക്ക് കുറിപ്പുമായി നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി

അതേസമയം രേവണ്ണ അടക്കമുള്ള ആരെയും വെറുതെവിടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News