കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം; തൃപ്പൂണിത്തുറയും വികസന പാതയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം. അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. തൃപ്പുണിത്തുറയില്‍ നിന്ന് മെട്രോ ഓടി തുടങ്ങിയതോടെ ഒഴിയുന്നത് ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് നഗരത്തിലേക്ക് കടക്കാന്‍ ഉണ്ടായിരുന്ന കാലങ്ങള്‍ ആയുള്ള ബുദ്ധിമുട്ടാണ്

തൃപ്പുണിത്തുറ മെട്രോ ടെര്‍മിനലില്‍ നിന്ന് ഗംഗ ഓടി തുടങ്ങി.  കൊച്ചിയുടെ മാറിയ മുഖവും, ഗതാഗതക്കുരുക്കെന്ന ദുര്‍വിധിയില്‍ നിന്നുള്ള മോചനവും, നഗരത്തിലേക്കുള്ള വേഗ യാത്രയും കൊച്ചിക്കാര്‍ക്കിത് സ്വപ്ന സാക്ഷാത്കാരം.

Also Read : നേമം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍ എ ബി എച്ച് അംഗീകാരം: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തൃപ്പുണിത്തുറ ടെര്‍മിനേലില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ചരിത്ര നഗരിയിലേക്ക് മെട്രോ സര്‍വീസ് എത്തുന്നത്തോടെ തൃപ്പൂണിത്തുറയും വികസന പാതയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഭിന്ന ശേഷി കുട്ടികളുമായി ആലുവയിലേക്ക് ആദ്യ യാത്ര. തുടര്‍ന്ന് പൊതു ജനങ്ങള്‍ക്കയി സര്‍വീസ് ആരംഭിച്ചു. തൃപ്പുണിത്തുറ ടെര്‍മിനേലും എത്തിയതോടെ പാതയുടെ നീളം 28.125 കിലോമീറ്റര്‍ ആയി.

ആകെ 25 സ്റ്റേഷനുകള്‍. 7377 കോടി രൂപയാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിന് ചെലവായത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള അംഗീകൃത നിരക്ക് 75 രൂപയാണ് എങ്കിലും ഉദ്ഘാടനത്തോട് അനുബന്ധിച്ച് 60 രൂപയാണ് ഈടാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News