അനാച്ഛാദനം ചെയ്ത് എട്ട് മാസത്തിനുള്ളില്‍ നിലം പൊത്തി; ശിവാജി മഹാരാജിന്റെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് നരേന്ദ്ര മോദി

മഹാരാഷ്ട്രയില്‍ ശിവാജി മഹാരാജിന്റെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അനാച്ഛാദനം ചെയ്ത് എട്ട് മാസത്തിനുള്ളിലാണ് പ്രതിമ നിലം പൊത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി അജിത് പവാറും ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന പൊതുപരിപാടിയില്‍ മോദിയുടെ ഖേദ പ്രകടനം.

ALSO READ:‘മോശം വാഹനം നല്‍കി പറ്റിച്ചു’; 92 ലക്ഷത്തിന്റെ ലാന്‍ഡ് റോവറിനെതിരെ നിയമനടപടി സ്വീകരിച്ച് പ്രമുഖ നടി

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകര്‍ന്ന സംഭവത്തിലാണ് ക്ഷമാപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയത്. പ്രതിമ തകര്‍ന്നതില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയും കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷമാപണം നടത്തിയിരുന്നു.

ALSO READ:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഖേദ പ്രകടനം. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ എട്ടുമാസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 35 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. പാല്‍ഘറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി വധ്വാന്‍ തുറമുഖത്തിന് തറക്കല്ലിട്ടു. ഈ പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 76,000 കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News