‘പ്രതികരിക്കാന്‍ ഒരാഴ്ച പോലും വൈകരുതായിരുന്നു, പ്രധാനന്ത്രിയുടെ പ്രയോരിറ്റി അനുചിതം’; വിമര്‍ശിച്ച് ബിജെപി എംഎല്‍എ

മണിപ്പൂരിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കുക്കി വിഭാഗത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹയോകിപ്. ഇത്രയും ഭീകരമായ അതിക്രമം നടന്നാല്‍ പ്രതികരിക്കാന്‍ 79 ദിവസമല്ല ഒരാഴ്ച വൈകിയാല്‍പ്പോലും അത് ദൈര്‍ഘ്യമേറിയ കാലയളവാണെന്ന് പൗലിയന്‍ലാല്‍ ഹയോകിപ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൗലിയന്‍ലാല്‍ ഹയോകിപിന്റെ പ്രതികരണം.

Also Read- മണിപ്പൂരിലെ കായികതാരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം നടത്താം; ക്ഷണിച്ച് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്‍പ് അദ്ദേഹത്തെ കാണാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ കുറിച്ചും പൗലിയന്‍ലാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ഗണനകള്‍ തികച്ചും അനുചിതമായിരുന്നുവെന്ന് പൗലിയന്‍ലാല്‍ പറഞ്ഞു. ആളുകള്‍ കൊല്ലപ്പെടുന്ന പ്രശ്നം പരിഹരിക്കാന്‍ ശ്രദ്ധിക്കുന്നത് മനുഷ്യത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read- അപമര്യാദയായി പെരുമാറിയതിന് ബാറില്‍ നിന്ന് പുറത്താക്കി; ബാറിന് തീവെച്ച് യുവാവിന്റെ പ്രതികാരം; 11 പേര്‍ വെന്ത് മരിച്ചു

ഗോത്രവര്‍ഗ വിഭാഗത്തെ സംരക്ഷിക്കുന്നതില്‍ എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രത്യേക ഭരണം വേണമെന്നും ആവശ്യപ്പെട്ട 10 കുകി എം.എല്‍.എമാരില്‍ ഒരാളാണ് പൗലിയന്‍ലാല്‍ ഹയോകിപ്പ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മണിപ്പൂരിലെ അതിക്രമങ്ങള്‍ ശ്രദ്ധിക്കുന്നതിന് ആ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടോ എന്നും ബി.ജെ.പി എം.എല്‍.എ ചോദിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News