മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തം; രാജ്‌ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

154ാം ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ പ്രഭാവം ആഗോളതലത്തിലാണെന്നും ഐക്യവും അനുകമ്പയും പ്രചരിപ്പിക്കുന്നതിനു പ്രചോദനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ALSO READ:മറഞ്ഞിട്ടും മായാതെ ബാലഭാസ്‌കര്‍; ബാലുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 5 വയസ്…

‘‘ഈ പ്രത്യേക ദിവസത്തിൽ മഹാത്മ ഗാന്ധിക്ക് പ്രണാമം അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീധമായ ഉപദേശങ്ങൾ നമ്മുടെ പാതകൾക്കു വെളിച്ചമാണ്. ആഗോള തലത്തിൽ മാനവികതയും ഐക്യവും അനുകമ്പയും പ്രചോദിപ്പിക്കുന്നതിനു മഹാത്മാ ഗാന്ധിക്കു സാധിച്ചു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മൾ എപ്പോഴും പരിശ്രമിക്കണം’’ എന്നും മോദി സമൂഹ മാധ്യമത്തിൽ കുറിച്ചു.

ALSO READ:സെക്രട്ടേറിയേറ്റ് പരിസരത്ത് വെച്ചല്ല പണം നൽകിയത്; വീണ്ടും മൊഴിമാറ്റി ഹരിദാസൻ

മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പറഞ്ഞു. ഗാന്ധിയുടെ സത്യം, അഹിംസ ആശയങ്ങൾ ലോകത്തിനു പുതിയ പാത തുറന്നു. അഹിംസയ്ക്കു വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം പൊരുതിയത്, ശുചിത്വം, സ്ത്രീ ശാക്തീകരണം, സ്വാശ്രയത്വം തുടങ്ങിയവയ്ക്കെല്ലാം വേണ്ടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും അഹിംസയും എല്ലാവരും പിന്തുടരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News