വാരണാസിയിൽ വെച്ച് മോദിയുടെ ബുള്ളറ് പ്രൂഫ് വാഹനത്തിന് നേരെയുണ്ടായ ചെരുപ്പേറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജൂൺ 18 ന് നടന്ന സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് നേതാക്കൾ പ്രതികരിച്ചത്. മോദിയുടെ വാഹനം കടന്നുവരുന്നതും ആൾക്കൂട്ടത്തിനിടയിൽ നിന്നും വന്നു വീഴുന്ന ചെരുപ്പ് സെക്യൂരിറ്റികൾ എടുത്തുമാറ്റുന്നതാണ് വിഡിയോയിൽ ഉള്ളത്. സംഭവം അപലപനീയമാണ് എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
സര്‍ക്കാരിനെതിരെയുള്ള ഏത് തരം പ്രതിഷേധമായാലും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തില്‍ ആക്രമത്തിനും വെറുപ്പിനും സ്ഥാനമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു കാര്യം പറയാന്‍ മറന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം, സംഭവത്തില്‍ ഗോഡി മീഡിയക്കെതിരെ വ്യാപകമായി വിമര്‍ശനം സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നു. ഈ ദൃശ്യങ്ങള്‍ ഗോഡി മീഡിയ ഒരുകാരണവശാലും പുറത്തുവിടില്ലെന്ന് തങ്ങള്‍ക്കറിയാമെന്നായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്.
Slipper thrown at PM Modi’s bulletproof car in Varanasi. Isn’t this a massive security breach? pic.twitter.com/mO6tao7Vh5
— Vijaita Singh (@vijaita) June 19, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here