മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തന്നെ തുടരുമ്പോഴും വിഷയത്തില്‍ ഒരക്ഷരം പോലുമുരിയാടാതെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ഇതിനിടെ പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും ശക്തമായി വിമര്‍ശിച്ചു. ഇതിനിടെ മണിപ്പൂര്‍ വിഷയമുന്നയിച്ച് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
Also read- മണിപ്പൂർ സംഘർഷം; സംസ്ഥാന സർക്കാരുകൾക്കും സൈന്യത്തിനും നോട്ടീസ് അയച്ച് ഹൈക്കോടതി
2024 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പറഞ്ഞു. മൂന്നാം ഊഴത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തി ആയി മാറുമെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനിടെ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു.
കാഴ്ചപ്പാടോ നേതൃത്വമോ ഇല്ലാത്തവരാണ് കോണ്‍ഗ്രസ് എന്നായിരുന്നു വിമര്‍ശനം. ഇന്ത്യ നിര്‍മിച്ച വാക്‌സിനില്‍ പോലും ഇവര്‍ക്ക് വിശ്വാസമില്ല. വിദേശ വാക്‌സിനാണ് വിശ്വാസം. ഇന്ത്യയിലെ ജനങ്ങളെ പോലും വിശ്വാസമില്ല. കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിലെ ജനങ്ങള്‍ പറയുന്നത് കോണ്‍ഗ്രസ് എന്നാല്‍ അവിശ്വാസം എന്നാണ്. ബംഗാളിലെ ജനങ്ങളും ഇത് തന്നെ പറയുന്നു.
Also read- ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസ് പ്രായമുള്ള കുട്ടി മരിച്ചു; ദുരൂഹതയെന്ന് പൊലീസ്
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാങ്ങളിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമില്ല. ത്രിപുരയിലെയും ഒഡീഷയിലെയും ജനങ്ങള്‍ കോണ്‍ഗ്രസിനെ പുറത്താക്കിയെന്നും മോദി പറഞ്ഞു. സര്‍ക്കാരിനെ പുകഴ്ത്തിയും പ്രതിപക്ഷത്തെ ഇകഴ്ത്തിയും സംസാരം തുടര്‍ന്ന മോദി സംഘര്‍ഷത്തില്‍ പുകയുന്ന മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം മണിപ്പൂര്‍ മുദ്രാവാക്യം മുഴക്കി. മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here