പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന മോദി നേരെ തൃശ്ശൂരിലേക്ക് യാത്രതിരിക്കും. തേക്കിന്‍കാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ് ഷോയും സംഘടിപ്പിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിന് പുറമേ മൂവായിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലുമായി വിന്യസിപ്പിക്കുക. റോഡ്‌ഷോയ്‌ക്കേ ശേഷം മഹിളാ സമ്മേളനത്തില്‍ അദ്ദഹം സംസാരിക്കും.
കുട്ടനെല്ലൂര്‍ കോളേജ് ഗ്രൗണ്ടിലാകും അദ്ദേഹം വന്നിറങ്ങുക. സ്വരാജ് റൗണ്ടിലേക്ക് എത്തിയ ശേഷമാകും നായ്ക്കനാല്‍ വരെയുള്ള റോഡ്‌ഷോ. തുടര്‍ന്ന് മഹിളാ സമ്മേളന വേദിയിലെത്തും. ഏഴു ജില്ലകളില്‍ നിന്നുള്ള വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് ബിജെപി പറയുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം ഉണ്ടാകുമെന്നാണ് കരുതുന്നത്. സുരേഷ് ഗോപിക്കുവേണ്ടി സ്ത്രീ വോട്ടുകൾ ഉറപ്പിക്കുകയാണ് തൃശൂർ സമ്മേളന വേദിയാക്കിയതിന്റെ പ്രധാന ലക്ഷ്യം.
പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here