കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോവിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും ചിത്രം നീക്കം ചെയ്തത്.
ALSO READ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധം ശക്തമാകുന്നു
മോദിയുടെ ചിത്രത്തിനൊപ്പം ഒന്നിച്ച് ചേര്‍ന്ന് ഇന്ത്യ കൊവിഡ് 19നെ തോല്‍പ്പിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളും ഉള്‍പ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്.
ALSO READ: കെ ചന്ദ്രശേഖര റാവുവിന് വിലക്ക്; നടപടി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തില്‍
മുമ്പ് യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഈ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here