സംഘപരിവാര്‍ മേധാവിയുടെ ഉപദേശം മോദി ശ്രദ്ധിക്കണം; മണിപ്പൂര്‍ വിഷയത്തിലെ ആര്‍എസ്എസ് നിലപാടില്‍ പ്രതിപക്ഷം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മണിപ്പൂര്‍ കലാപം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി സംഘപരിവാര്‍ മേധാവിയുടെ ഉപദേശം ശ്രദ്ധിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ALSO READ:  ‘മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും’; മന്ത്രി മുഹമ്മദ് റിയാസ്

തിങ്കളാഴ്ച നാഗ്പൂരിലെ ഒരു പരിപാടിയിലാണ് ആര്‍എസ്എസ് മേധാവി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനം മാധാനപൂര്‍ണമായിരുന്നു. പക്ഷേ പൊടുന്നനെ, അവിടെ തോക്കു സംസ്‌കാരം വീണ്ടും അധികരിച്ചു. ഈ പ്രശ്‌നം മുന്‍ഗണന നല്‍കി പരിഹരിക്കേണ്ടത് അത്യാവശമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞയും കഴിഞ്ഞുള്ള ആര്‍എസ്എസ് മേധാവിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളെല്ലാം മാറ്റിവച്ച് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീരിക്കണ്ട സമയമായെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ALSO READ:  ഇലക്ട്രിക്ക് പോസ്റ്റിനിടയിലൂടെ വെടിയുതിര്‍ത്ത് എസ്‌ഐ, നടുതല്ലി വീണ് അക്രമി, തടഞ്ഞത് 4 കോടിയുടെ മോഷണം; വീഡിയോ

ഞങ്ങള്‍ മണിപ്പൂരിനെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തി. ഭാഗവതും അത് ഇപ്പോള്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ ശ്രദ്ധിക്കാത്തതിനാല്‍ ഞങ്ങള്‍ പറഞ്ഞതും ശ്രദ്ധിച്ചില്ല. എന്നാല്‍ അദ്ദേഹത്തെ ശ്രദ്ധിക്കണം. ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുക എന്നത് നിങ്ങളുടെ ഡിഎന്‍എയിലില്ല, മണിപ്പൂരിന് മുന്‍ഗണന നല്‍കണം. ഞങ്ങല്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ മുഖ്യമന്ത്രിയെ എന്ത് ചെയ്യുമെന്ന് പ്രതിപക്ഷം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News